video
play-sharp-fill
ഭാര്യയ്ക്കും മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭാര്യയും അഞ്ച് വയസ്സും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടികളും മരിച്ചു; ഗൃഹനാഥനും ആറ് വയസ്സുള്ള മകളും ഗുരുതരാവസ്ഥയില്‍

ഭാര്യയ്ക്കും മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭാര്യയും അഞ്ച് വയസ്സും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടികളും മരിച്ചു; ഗൃഹനാഥനും ആറ് വയസ്സുള്ള മകളും ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകന്‍

കൊല്ലം: പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം, ഐറോപ്പില്‍ വീട്ടില്‍ വര്‍ഷ (26), ഇളയ മക്കളായ അലന്‍ (5), ആരവ് (3 മാസം) എന്നിവരാണ് മരിച്ചത്.

ഗൃഹനാഥന്‍ എഡ്വേര്‍ഡും(41, അജിത്ത്), ആറ് വയസ്സുകാരി മകളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇളയകുട്ടിയുടെ പ്രസവശേഷം മുഖത്തലയിലെ സ്വവസതിയിലായിരുന്ന വര്‍ഷയെ നിര്‍ബന്ധപൂര്‍വം എഡ്വേര്‍ഡ് കേരളപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

വീട്ടിലെത്തിയ വര്‍ഷയുമായി എഡ്വേര്‍ഡ് വഴക്കുണ്ടാവുകയും അയല്‍വാസികള്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൊടുത്തുവെന്നാണ് പൊലീസ് നിഗമനം.

സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകന്‍ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം അറിയുന്നത്. ഇയാളാണ് ഇവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് വര്‍ഷയെയും എഡ്വേര്‍ഡിനെയും കൊല്ലത്തെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വര്‍ഷയും മരിച്ചു.

പാനീയം കുടിക്കാന്‍ നല്‍കിയെങ്കിലും കയ്പ്പുള്ളതിനാല്‍ തുപ്പിക്കളഞ്ഞതായി മൂത്തകുട്ടി പൊലീസിന് മൊഴി നല്‍കി. സംശയരോഗത്തിന് അടിമയായിരുന്നു എഡ്വേര്‍ഡ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.