
സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്; യുവതിയും മകളും മരിച്ച സംഭത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ശ്രീകണ്ഠപുരം നടുവില്‍ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. പുല്ലംവനത്ത് മനോജിന്റെ ഭാര്യ സജിത (34), മകള്‍ അഭിനന്ദന(9) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ഫോണ്‍വിളികള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് കാമുകനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
സജിതയും യുവാവും തമ്മിലുള്ള ബന്ധം അറിഞ്ഞ് യുവാവിന്റെ ഭാര്യ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.