തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ച് കൊടുത്തില്ല; യുവതി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ച് കൊടുക്കാത്തതിൽ മനംനൊന്ത് ഹൈദരാബാദിൽ യുവതി ആത്മഹത്യ ചെയ്തു.

മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുവീടാന്തരം കയറിയിറങ്ങി സാരിയും ബ്ലൗസ് സാമഗ്രികളും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്ച്ചുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്.

കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നിയെങ്കിലും അത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി.

ശ്രീനിവാസ് ബ്ലൗസ് വീണ്ടും തയ്ക്കണമെന്ന്‌ വിജയലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് വിസമ്മതിച്ചു. ഇതിൽ മനംനൊന്താണ് ആതമഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

പിന്നീട് സ്‌കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയുടെ വാതിൽ അടച്ചിരിക്കുന്നതായി കണ്ടത്.

പലതവണ മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ശ്രീനിവാസ് ബലം പ്രയോഗിച്ച് വാതിൽ തുറന്നു.

അപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ വിജയലക്ഷ്മിയെ കണ്ടത്. ദുരൂഹമരണത്തിന് കേസെടുത്തു