
പതിമൂന്നുവയസ്സുകാരി വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരം മധുരക്കാട്ടെ സൈനിക ഉദ്യോഗസ്ഥനായ പ്രദീപന്റേയും നഴ്സായ സിന്ധുവിന്റേയും മകള്‍ ദിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ജോലികഴിഞ്ഞെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചുവയസുകാരനായ സഹോദരന് അമ്മൂമ്മയുടെ വീട്ടിലായിരുന്നതിനാല്‍ പകല്‍സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ സിന്ധു കാസര്ഗോട്ടാണു ജോലിചെയ്യുന്നത്. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നും അടച്ച നിലയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലവട്ടം വിളിച്ചിട്ടും തുറക്കാതായപ്പോള്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് കുട്ടിയെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടെ സ്കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.