
സ്വന്തം ലേഖിക
തിരുവനന്തപുരം : ടാങ്കർ ലോറിയിൽ കാർ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
അപടകം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വിശദമായി പരിശോധിച്ചപ്പോൾ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തൻറേയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റിയ ശേഷമാണ് ദേവരാജൻ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന് ഒരു മകൾ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group