കാമുകൻ പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു ; മരണം സംഭവിച്ചത് ചികിത്സയിൽ കഴിയുന്നതിനിടെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: കാമുകൻ പീഡിപ്പിച്ചതിനെ തുടർന്ന് നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പതിനേഴുകാരി മരിച്ചു.ജീവനൊടുക്കാൻ സ്വയം തീകൊളുത്തിയ പെൺകുട്ടിയ്ക്ക് ഗുരുതമായി പൊള്ളലേറ്റിരുന്നു.

ഇതേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

23ന് പുലർച്ചെ പെൺകുട്ടി വീട്ടിലെ ശുചിമുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.പുലർച്ചെയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ നരിയംപാറയിലെ വീട്ടിലെത്തിക്കും.

നരിയംപാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഡി വൈ എഫ് ഐ പ്രവർത്തകനുമായിരുന്ന മനു മനോജാണ് കേസിലെ പ്രതി. കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ മനുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് ഒക്ടോബർ 22നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു.