video
play-sharp-fill

അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; ആത്മഹത്യയെന്ന് സൂചന; കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് നിഗമനം

അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; ആത്മഹത്യയെന്ന് സൂചന; കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് നിഗമനം

Spread the love

അമ്പലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.

കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്.
ആത്മഹത്യയാണെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തകഴി ലെവല്‍ ക്രോസിന് സമീപത്തുനിന്നാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയ പഞ്ചായത്ത് ജീവനക്കാരിയാണ്. മകള്‍ കൃഷ്ണപ്രിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ്. കുടുംബ പ്രശ്നമാണ് മരണ കാരണം എന്നാണ് നിഗമനം.

തകഴി ലെവല്‍ ക്രോസിന് സമീപം ബൈക്കില്‍ എത്തിയ അമ്മയും മകളും ബൈക്കില്‍ നിന്നിറങ്ങി ആലപ്പുഴ-കൊല്ലം പാസഞ്ചറിന് മുന്നിലേക്ക് ചാടുകയായിരുന്നു.