വീട്ടുകാരോട് പിണങ്ങിയ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു; പിന്നാലെ ഹൃദയ വേദന താങ്ങാനാകാതെ അമ്മാവനും ജീവനൊടുക്കി

Spread the love

തിരുവനന്തപുരം: വീട്ടുകാരോട് പിണങ്ങിയ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതില്‍ മനം നൊന്ത് അമ്മാവനും തൂങ്ങി മരിച്ചു.

കോവളം പാച്ചല്ലൂര്‍ വിനോദ് ഭവനില്‍ സരിതയുടെ മകൻ സഞ്ജയ് സന്തോഷ് (കണ്ണൻ ) എന്ന 14 കാരനും കുട്ടിയുടെ മാതാവിന്റെ സഹോദരൻ പാച്ചല്ലൂര്‍ ഐരയില്‍ വിനോദ് ഭവനില്‍ പരേതയായ സുജാതയുടെ മകൻ രതീഷ് (36) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സഞ്ജയ് വീടിനുള്ളില്‍ മുറിയില്‍ കെട്ടിത്തൂങ്ങിയത്. ഷോളില്‍ തൂങ്ങിയ കുട്ടിയ വീട്ടുകാര്‍ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം തിരിച്ചെത്തിയ രതീഷ് അസ്വസ്ഥനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാത്രിയോടെ കൈയ്യിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച രതീഷിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നടത്തി വീട്ടില്‍ എത്തിച്ചു.

രാത്രിയില്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലായിരുന്ന രതീഷ് ഇവരുടെ കണ്ണുവെട്ടിച്ച്‌ വീടിന്റെ രണ്ടാം നിലയില്‍ കയറി തുങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.