video
play-sharp-fill

ഹോസ്റ്റലിന്‍റെ ടെറസില്‍ നിന്ന് താഴേക്ക് കെട്ടി തൂങ്ങിയ നിലയില്‍ നഴ്സിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം ; സംഭവത്തിൽ ദുരൂഹതയുള്ളതായി വിദ്യാർത്ഥികൾ ; സ്ഥാപനത്തിനെതിരെയും പരാതി

ഹോസ്റ്റലിന്‍റെ ടെറസില്‍ നിന്ന് താഴേക്ക് കെട്ടി തൂങ്ങിയ നിലയില്‍ നഴ്സിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം ; സംഭവത്തിൽ ദുരൂഹതയുള്ളതായി വിദ്യാർത്ഥികൾ ; സ്ഥാപനത്തിനെതിരെയും പരാതി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ നഴ്സിംഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട് തഞ്ചാവൂർ സ്വദേശി സുമിത്രൻ (19) ആണ് മരിച്ചത്.

കേരള – തമിഴ്നാട് അതിർത്തിയിൽ കളിയാക്കാവിളയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കോളേജ് ഹോസ്റ്റലിന്റെ ടെറസിന് മുകളിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മുറിയിൽ നാലംഗ സംഘത്തിനൊപ്പം ആണ് സുമിത്രൻ ഹോസ്റ്റലിൽ കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയ സുമിത്രൻ വിഷമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നൽകിയില്ല എന്ന് സുഹൃത്തുകൾ പറയുന്നു.

രാത്രി ഉറങ്ങാൻ കിടന്ന സുമിത്രൻ ഒരു മണിയോടെ ബാത്ത്റൂമിൽ പോകുന്നു എന്ന് പറഞ്ഞു പുറത്ത് പോയതായി ഒപ്പമുള്ളവർ പറഞ്ഞു. അടുത്ത ദിവസം രാവിലെ ആണ് സുമിത്രൻ മുറിയിൽ ഇല്ല എന്നത് സുഹൃത്തുകൾ ശ്രദ്ധിക്കുന്നത്.

തുടർന്ന് ഇവർ നടത്തിയ തെരച്ചിലിൽ ആണ് സുമിത്രനെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കോളേജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.

ടെറസിലെ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ ദുരൂഹതയുള്ളതായി വിദ്യാർഥികൾ ആരോപിച്ചു.

സ്ഥാപനത്തിൽ വിദ്യാർഥികളെ മാനസികമായും ശരീരികമായും പീഡിപ്പിച്ചത്തിന് മാനേജ്മെന്‍റിനെതിരെ മുൻപ് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ളതാണെന്നും അന്വേഷണം വേണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യം ഉന്നയിക്കുന്നത്.സംഭവത്തിൽ കളിയാക്കാവിള പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :