
സ്വന്തം ലേഖകൻ
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.
പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ വീടിനകത്തുവച്ച് തീകൊളുത്തിയെന്നാണ് റിപ്പോർട്.
ഉടന്‍തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
ഒരു വര്‍ഷം മുമ്പായിരുന്നു അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് പ്രകാശന്‍ മരിച്ചത്.
പ്രായമായ അമ്മ മാത്രമാണ് ഇവർക്ക് കൂട്ട്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലർത്തിയിരുന്നത്.