വീണ്ടും കൗമാര ആത്മഹത്യ; പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍; പിന്നാലെ സമീപവാസിയായ സുഹൃത്തും ആത്മഹത്യക്ക് ശ്രമിച്ചു; ദുരൂഹത

Spread the love

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍.

വിദ്യാര്‍ത്ഥിയെ ബുധനാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം നടത്തിയത്.

മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകന്‍ ലക്ഷ്മണ്‍ (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ് കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മണിനെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരിങ്ങാലക്കുട നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കായികതാരവുമായിരുന്നു. മരണം സംബന്ധിച്ച്‌ കൂട്ടുകാര്‍ക്ക് വാട്‌സ്‌ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു.

വൈകീട്ടോടെയാണ് സമീപവാസി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാര്‍ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്‌കരിച്ചു. ചിനുവാണ് മാതാവ്. സഹോദരി: ലക്ഷ്മി നന്ദ. കൊടുങ്ങല്ലൂര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.