video
play-sharp-fill

ജില്ലാ കളക്ടർ നിർദേശിച്ചിട്ടും സ്ഥലം അനുവദിച്ചില്ല ;ഭിന്നശേഷിക്കാരനായ യുവാവ് ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫീസിൽ

ജില്ലാ കളക്ടർ നിർദേശിച്ചിട്ടും സ്ഥലം അനുവദിച്ചില്ല ;ഭിന്നശേഷിക്കാരനായ യുവാവ് ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫീസിൽ

Spread the love

സ്വന്തം ലേഖകൻ

അഞ്ചൽ : വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി ഭിന്നശേഷിക്കാരനായ യുവാവ്. അഞ്ചലിലെ അറയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഇടമുളയ്ക്കൽ സ്വദേശി വർഗീസാണ് ഇന്ന് രാവിലെ ആത്മഹത്യ ഭീഷണിയുമായി അറയ്ക്കൽ വില്ലേജ് ഓഫീസിലെത്തിയത്.ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടും സ്ഥലവും വീടും അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്.അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആളാണ് ഇദ്ദേഹം. പോലീസിൽ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി വർഗീസിനെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. വർഗീസിന്റെ വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് വില്ലേജ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.