
ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുൻമന്ത്രി ജി.സുധാകരനു പിന്തുണ അറിയിച്ച് സിപിഎം അനുഭാവികൾ.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പാർട്ടി അംഗവുമായ ഷീബ രാകേഷ് സുധാകരനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതി.
കഴിഞ്ഞ ദിവസം ഷീബ സുധാകരനെ സന്ദർശിക്കുകയും ചെയ്തു. ചില പാർട്ടി അംഗങ്ങൾ നേരിട്ടെത്തിയും ചിലർ ഫോണിലും പിന്തുണ അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാർ ആവശ്യപ്പെട്ടില്ലെങ്കിലും സുധാകരന്റെ വീടിനു പുന്നപ്ര പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മകന്റെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തു.
ജില്ലയിലെ ചില സ്ഥലങ്ങളിൽ സുധാകരൻ അനുകൂലികളായ പാർട്ടി അംഗങ്ങളും അനുഭാവികളും രഹസ്യമായി യോഗം ചേരാൻ ആലോചിക്കുന്നതായി വിവരമുണ്ട്.
ഇന്നു വൈകിട്ട് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വി.എസ്.അച്യുതാനന്ദന്റെ വീടിനു സമീപത്തുനിന്നു പ്രകടനം തുടങ്ങി സുധാകരന്റെ വീടിനു സമീപത്തെ ജംക്ഷനിൽ സമാപിക്കുമെന്നാണു വിവരം



