‘കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികൾ’..!പൊലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളാണെന്ന് കെ സുധാകരൻ പറഞ്ഞു. പൊലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും സുധാകരൻ പറഞ്ഞു.

അതേസമയം എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്.

കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്ന് പൊലീസിനോട് ഷിയാസ് പറഞ്ഞു. അസി.കമ്മീഷണറുടെയും എസ് എച്ച് ഒയുടെയും പേരെടുത്ത് പറഞ്ഞാണ് ഷിയാസിന്റെ അധിക്ഷേപം.