കേരളത്തിൽ ജോലി ചെയ്ത ശേഷം തമിഴ്നാട്ടിൽ മടങ്ങിയെത്തി: കൊറോണ രോഗിയെന്ന് വിധിച്ച് നാട്ടുകാർ ഒറ്റപ്പെടുത്തി: ഒടുവിൽ യുവാവ് ജീവനൊടുക്കി: പരിശോധനാ ഫലമോ നെഗറ്റീവ് .. !
സ്വന്തം ലേഖകൻ
മധുര: കൊറോണ വൈറസ് ബാധിച്ചെന്ന് പറഞ്ഞു നാട്ടുകാർ നിരന്തരംകുറ്റപ്പെടുത്തി യുവാവ് യുവാവ് ജീവനൊടുക്കി. പരിശോധന ഫലം വന്നപ്പോൾ ഇയാൾക്ക് കൊറോണയില്ലെന്നും കണ്ടെത്തി. മധുര സ്വദേശിയാണ് ജീവനൊടുക്കിയത്. ഇയാളിൽ നിന്ന് വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന തരത്തിൽ നാട്ടുകാർ പറയുകയും സോഷ്യൽ മീഡിയയിൽ ദൃശ്യം പങ്കുവെച്ച് അപമാനിക്കുകയും ചെയ്തു
ഇതിൽ മനംനൊന്താണ് ഇയാൾ ജീവനൊടുക്കിയത്. കേരളത്തിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന മുപ്പത്തഞ്ചുകാരനായ ഇയാൾ അടുത്തിടെയാണ് മധുരയിലെ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഇയാൾ പ്രകടിപ്പിച്ചിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിവരമറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ആംബുലൻസ് എത്താൻ വൈകിയതോടെ നാട്ടുകാർ തന്നെ വാഹനസൗകര്യം ഒരുക്കി ഇയാളെ ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഡിയോ നാട്ടുകാർ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. ശേഷം വീട്ടിലെത്തിയ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു. മധുരയ്ക്കും തിരുമംഗലത്തിനും ഇടയിലുള്ള കപ്പലൂർ ടോൾഗേറ്റിനടുത്തുള്ള റെയിൽ ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.