play-sharp-fill
കോറോണക്കാലത്ത് സഹായ ഹസ്തമായി റോട്ടറി ക്ലബ്: ക്ലബിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായം ജില്ലാ ഭരണകൂടത്തിനു കൈമാറി

കോറോണക്കാലത്ത് സഹായ ഹസ്തമായി റോട്ടറി ക്ലബ്: ക്ലബിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായം ജില്ലാ ഭരണകൂടത്തിനു കൈമാറി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് കനിവിന്റെ രൂപവുമായി റോട്ടറി ക്ലബ്. റോട്ടറി കബ്ലിന്റെ കോട്ടയം നോർത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായമാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവശ്യവസ്തുക്കൾ അടക്കം സ്വരൂപിച്ചത്.


കോട്ടയം നോർത്ത് റോട്ടറി ക്ലബിന്റെ പ്രസിഡന്റ് ബിജു കെ.കുര്യൻ, സെക്രട്ടറി ഡോ.പി.ബിജു, റോട്ടറി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എബ്രഹാം കല്ലറയ്ക്കൽ, റോട്ടറി ഫൗണ്ടേഷൻ ചെയമാൻ ബിജു പറമ്പിൽ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനം അതിരൂക്ഷമായ പ്രളയത്തെ നേരിട്ട കാലത്ത് അടക്കം സഹായവുമായി റോട്ടറി ക്ലബ് രംഗത്ത് എത്തിയിരുന്നു.