
സ്വന്തം ലേഖകൻ
ആലപ്പുഴ : വീടിനുള്ളിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മയെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ കോടംതുരുത്തിലാണ് സംഭവം.
പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം. മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിനുള്ളിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യത മൂലമാണ് താൻ ആത്മഹത്യ ചെയ്തതെന്നും എന്റെ മരണശേഷം മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഭർത്താവ് വിനോദ് കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് രാവിലെ ഭർതൃമാതാവും പിതാവും വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് യുവതിയേയും മകനെയും മരിച്ച നിലയിൽ കണ്ടത്.
മരിച്ച രജിത നാലുമാസം ഗർഭിണിയാണ്. സംഭവത്തിൽ കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു.



