Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ക്രിസ്മസ് എത്തിയിട്ടും സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ എത്താത്തതിൽ പ്രതിഷേധിച്ച് എസ് യുസി ഐ നേതൃത്വത്തിൽ സപ്ലൈകോയ്ക്കു മുന്നിൽ ധർണ നടത്തി. എസ് യു സി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി എ.ജി.അജയകുമാർ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ഉത്പ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കരുത്. സബ്സിഡി സാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കമ്മിറ്റി അംഗം പി.എൻ .തങ്കച്ചൻ ,എ ഐ എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ചെല്ലമ്മ . എഐ സി വൈ ഒ ജില്ലാ സെക്രട്ടറി അരവിന്ദ് വേണുഗോപാൽ ,എം.കെ. ഷഹസാദ്, സാലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.