ക്ഷേത്രത്തിലെ പാചകപ്പുരയിലേക്ക് വെള്ളം എടുക്കാൻ പൈപ്പ് തുറന്നപ്പോള്‍ ലഭിച്ചത് അപൂർവ്വയിനം മത്സ്യത്തെ ; കൗതുക കാഴ്ചയായ് കുഞ്ഞതിഥി
പത്തനംതിട്ട : വെട്ടൂർ ക്ഷേത്രത്തിലെ പാചകപ്പുരയിലേക്ക് വെള്ളം എടുക്കാൻ പൈപ്പ് തുറന്നപ്പോള്‍ ലഭിച്ചത് അപൂർവ്വയിനം മത്സ്യത്തെ. പത്തനംതിട്ട വെട്ടൂരിലെ ക്ഷേത്ര കിണറ്റില്‍ നിന്നാണ് വ്യത്യസ്തമായ ഭൂഗർഭ മത്സ്യത്തെ ലഭിച്ചത്.
ക്ഷേത്രകിണറ്റില്‍ നിന്ന് പാചകപ്പുരയിലേക്ക് ശേഖരിച്ച പൈപ്പ് വെള്ളത്തിലാണ് ഭൂഗർഭ മത്സ്യത്തെ കണ്ടത്.
കടും ചുവപ്പ് നിറത്തിലുള്ള ഈ മത്സ്യത്തിന് കണ്ണുകളില്ലെന്നേ തോന്നുകയുള്ളൂ. ശുദ്ധജലത്തില്‍ മാത്രമേ ജീവിക്കാൻ കഴിയൂ. ഭൂമിയുടെ ഉള്ളറകളിലാണ് ഇവരുടെ വാസം. കുറഞ്ഞ വായുവിലും ജീവിക്കാൻ കഴിയും എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കിണറുകളുടെയും മറ്റും ഏറ്റവും അടിയിലെ ഭാഗത്താണ് ഇവയെ കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കിണറിന്‍റെ അടിത്തട്ടില്‍ നിന്ന് മറ്റൊരു കിണറിന്‍റെ അടിത്തട്ടിലേക്കാണ് ഇവ പോകാറുള്ളത് എന്നാണ് ഫിഷറീസ് വകുപ്പ് നല്‍കിയ വിവരം. മഹാപ്രളയത്തിന് ശേഷം പലയിടത്തുനിന്നും ഭൂഗർഭ മത്സ്യത്തെ കണ്ടെത്തിയിട്ടുണ്ട്.