video
play-sharp-fill

എടീ പോടീ എന്നൊക്കെ നിങ്ങളെ വീട്ടിലുള്ളവരെ വിളിക്കേടോ കോപീ; സുബി സുരേഷിന്റെ വായില്‍ നിന്നും കണക്കിന് വാങ്ങിയ സദാചാര അമ്മാവന്‍ ഗോപി പള്ളം; പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും എന്ന തലക്കെട്ടോടെ പങ്ക് വച്ച സ്‌ക്രീന്‍ഷോട്ട് വൈറല്‍

എടീ പോടീ എന്നൊക്കെ നിങ്ങളെ വീട്ടിലുള്ളവരെ വിളിക്കേടോ കോപീ; സുബി സുരേഷിന്റെ വായില്‍ നിന്നും കണക്കിന് വാങ്ങിയ സദാചാര അമ്മാവന്‍ ഗോപി പള്ളം; പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും എന്ന തലക്കെട്ടോടെ പങ്ക് വച്ച സ്‌ക്രീന്‍ഷോട്ട് വൈറല്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: നടിമാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ അശ്ളീല കമന്റുമായി പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. വസ്ത്രധാരണവും ശരീരവര്‍ണനയും എല്ലാം ഇവരുടെ പ്രധാന ലക്ഷ്യമാണ്.

പണ്ട് ഇത്തരം കമെന്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നവര്‍ ഇന്ന് അതിന് മറുപടി നല്‍കിത്തുടങ്ങി. അശ്വതി ശ്രീകാന്ത്. രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ നല്‍കിയ മറുപടികള്‍ വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അത്തരത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങിയ ഒരാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്.

വീട്ടില്‍ നീ എന്ത് വേഷവും ധരിച്ചോ, പക്ഷേ ഫേസ്ബുക്കില്‍ വരുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് വരണമെന്നായിരുന്നു ഗോപി പള്ളം എന്ന വ്യക്തി സുബി സുരേഷിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. നീ, എടീ, പോടി തുടങ്ങിയ വിശേഷണങ്ങള്‍ അപരിചിതര്‍ക്ക് നല്‍കുന്നതില്‍ യാതൊരു മടിയുമില്ലാത്ത വിഭാഗമാണല്ലോ മലയാളികള്‍.

എന്നാല്‍, സഭ്യമായ ഭാഷയില്‍ സംസാരിക്കണമെന്നായിരുന്നു സുബി ഇയാള്‍ക്ക് നല്‍കിയ മറുപടി. എടീ, പോടീ എന്നൊക്കെ നിങ്ങളെ വീട്ടിലുള്ളവരെ വിളിക്കേടോ കോപീ എന്നായിരുന്നു നടി പറഞ്ഞത്.

കമെന്റിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ ഷോര്‍ട്ട് സുബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ഈ ‘സദാചാര’ അമ്മാവന്മാരെക്കൊണ്ട് തോറ്റു. പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും’ എന്നായിരുന്നു സ്‌ക്രീന്‍ ഷര്‍ട്ടിനു സുബി നല്‍കിയ തലക്കെട്ട്. നിരവധി പേര്‍ സുബിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

 

Tags :