
നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച് ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്.
ഡൽഹി : ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കങ്കണ റണാവത് സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്. ‘നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി?’ എന്നായിരുന്നു നടിയുടെ ചോദ്യം.
ഇത് വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയും കങ്കണയെ പരിഹസിച്ച് രംഗത്തെത്തി.കങ്കണയെ സാധാരണക്കാരിയായി കാണരുതെന്നും ബിജെപി നേതാക്കളുടെ പട്ടികയില്‍ അവർ മുൻനിരയിലെത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.
നേരത്തെ ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനുശേഷമാണെന്നുള്ള കങ്കണയുടെ പരാമർശവും ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0