play-sharp-fill
ഡി.വൈ.എസ്.പി സുരേഷ് ബാബു കേസ് ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം ; കൊലപാതക സാധ്യത വിലയിരുത്തി നടത്തിയ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നുപേരിലേക്ക് ; തുമ്പായത് മണ്ണ് മാറ്റിയപ്പോൾ ദുർഗന്ധം വന്നുവെന്ന ജെ.സി.ബി ഡ്രൈവറുടെ മൊഴി : അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയപ്പോൾ തിളങ്ങുന്നത് സുരേഷ് ബാബുവിന്റെ അന്വേഷണ മികവ്

ഡി.വൈ.എസ്.പി സുരേഷ് ബാബു കേസ് ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം ; കൊലപാതക സാധ്യത വിലയിരുത്തി നടത്തിയ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നുപേരിലേക്ക് ; തുമ്പായത് മണ്ണ് മാറ്റിയപ്പോൾ ദുർഗന്ധം വന്നുവെന്ന ജെ.സി.ബി ഡ്രൈവറുടെ മൊഴി : അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയപ്പോൾ തിളങ്ങുന്നത് സുരേഷ് ബാബുവിന്റെ അന്വേഷണ മികവ്

സ്വന്തം ലേഖകൻ

മലപ്പുറം: വളാഞ്ചേരിയിൽ നിന്നും സുബീറയെന്ന യുവതിയെ കാണാതായി ഒരു മാസത്തോളം ഒരു തുമ്പും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. 31-ാം ദിവസം അന്വേഷണം ഡി.വൈ.എസ്.പി കെ.എസ് സുരേഷ് ബാബു ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.

യുവതിയുടെ തിരോധാനത്തിന് പിന്നാലെ സിസിടിവി പരിശോധിപ്പോൾ അപ്രത്യക്ഷമാകൽ വീടിനടുത്തുതന്നെ എന്നുറപ്പിക്കുകയായിരുന്നു.സുബീറയുടെ മൊബൈൽ കോളുകൾക്ക് പിന്നാലെ പോയിട്ടും യാതൊരു ഫലവും ഉണ്ടാകാതെ വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക സാധ്യത വിലയിരുത്തി നടന്ന അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നു പേരിലേയ്ക്ക്. ഇതേ തുടർന്ന് അന്വേഷണത്തിന് പിന്നാലെ നടത്തിയ തെളിവെടുക്കൽ ഫലംകണ്ടത് 38-ാം ദിവസമാണ്. മലപ്പുറം എസ് പി സുജിത്ദാസ് ഡി.വൈ.എസ്.പിയ്‌ക്കൊപ്പം കട്ടസപ്പോർട്ടുമായി ഉണ്ടായിരുന്നതും അന്വേഷണത്തെ ഏറെ സഹായിച്ചു.

വളാഞ്ചേരി വെട്ടിച്ചിറയിൽ 21 കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടിയതിന് പിന്നിലെ നാൾവഴികളിൽ തിളങ്ങുന്നത് അന്വേഷണത്തിന് നേതൃത്വം നൽകിയ തിരൂർ ഡിവൈ.എസ്പി കെ.എസ്. സുരേഷ് ബാബുവാണ്. ലോക്കൽ പൊലീസ് ഒരുമാസത്തോളം അന്വേഷിച്ചെങ്കിലും ഫലമുണ്ടാകതിരുന്നതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ എതിർപ്പ് ശക്തമായിരുന്നു. അന്വേഷണം മറ്റ് ഏതെങ്കിലും ഏജൻസിക്ക് കൈമാറണം എന്നുവരെ ആവശ്യമുയർന്നിരുന്നു.

ഈ ഘട്ടത്തിലാണ് എസ് സുജിത്ദാസ് ഈ കേസ്സ് ഏറ്റെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെടുന്നത്. അന്വേഷണം ഏറ്റെടുത്ത് കൃത്യം പത്താം ദിവസം പ്രതിയെ അറസ്റ്റുചെയ്യാനുമായെന്ന് ഡിവൈഎസ്പി പറയുന്നു.

വളാഞ്ചേരി സി ഐ ഷെമീർ എസ് ഐ മാരായ മുഹമ്മദ് റാഫി,പ്രമോദ്,രാജേഷ് ,പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് ഹൈവേയിലെത്തി ബസ് കയറിയാണ് പെൺകുട്ടി ജോലിക്ക് പോയിരുന്നത്.

പതിവ് പോലെ പെൺകുട്ടി വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടുന്നത് അയൽവീട്ടിലെ സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. കുട്ടിൽ ബസിൽ കയറുന്ന ഭാഗത്തെ സി സി ടിവി ദൃശ്യങ്ങളിലൊന്നും പെൺകുട്ടിയെ കണ്ടെത്തിയിരുന്നുമില്ല. ഇതോടെ പെൺകുട്ടി ആപ്രത്യക്ഷമായത് ഈ ഒരു കിലോമീറ്ററിനുള്ളിലാണെന്ന് ഉറപ്പിച്ചു.

വിവാഹ മോചിതയായതിനാൽ ഇനി മറ്റാരെങ്കിലുമായി അടുപ്പമുണ്ടായിരുന്നോ, മത പഠനകേന്ദ്രങ്ങളിലേയ്‌ക്കോ മറ്റോ യാത്ര പോയോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിച്ചു. ഇതും ഫലം കാണാതെ വന്നതോടെ ഒന്നുകിൽ ആത്മഹത്യ ചെയ്തിരിക്കാം എന്ന നിഗമനത്തോടെ ചെങ്കൽ ക്വാറികളും സമീപത്തെ കിണറുകളും കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞെങ്കിലും ഫലം കാണാതെ വരികെയായിരുന്നു.

ഇതോടെ കൊല്ലപ്പെട്ടിരിക്കാമെന്നുള്ള നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്ന് സംശയിക്കാവുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് അൻവർ നോക്കി നടത്തിയിരുന്ന തോട്ടത്തിലെ മണ്ണ് മാറ്റാൻ ജെസിബി വിളിച്ചതായി വിവരം കിട്ടിയത്.

സ്ഥലയുടമയോട് ചോദിപ്പോൾ ഇക്കാര്യം അറിയില്ലെന്നായിരുന്നു മറുപടി. ഇതേ തുടർന്ന് അൻവറിൽ സംശയം തോന്നിയ അന്വേഷണ സംഘം സ്വഭാവ രീതികളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇയാൾക്ക് സ്ത്രീകളിൽ കൂടുതൽ താൽപര്യമുണ്ടെന്ന് മനസിലായി.

പറമ്പിലെ മണ്ണ് നികാത്താമെത്തിയ ജെസിബി ഓപ്പറേറ്ററെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതക സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന സൂചനകളും ലഭിച്ചു.

ഇതോടെ തോട്ടമാകെ കുഴിച്ചുനോക്കാൻ പോകുകയാണെന്ന് അൻവറിനെ അറിയിച്ചു. ഇതോടെ മൃതദ്ദേഹം തോട്ടത്തിലുണ്ടെന്നും കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കാണിച്ചുതരാമെന്നും ഇയാൾ സമ്മതിച്ചു. സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോൾ മൃതദ്ദേഹം കുഴിച്ചിട്ട സ്ഥലം അൻവർ ചൂണ്ടികാണിയ്ക്കുകയായിരുന്നു.

ജെസിബി ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അസ്വഭാവികമായി എന്തെങ്കിലും കണ്ടോ എന്നുതിരക്കിയപ്പോൾ ഇല്ലന്നും എന്തോ ദുർഗന്ധം അനുഭവപ്പെട്ടതായി തോന്നിയെന്നും ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പോലാസ് നടത്തിയ തന്ത്രപരമായി നീക്കത്തിലാണ് അൻവർ കുടുങ്ങിയത്.