play-sharp-fill
മകൾ സർക്കാർ സര്‍വ്വീസില്‍ സേവനം ചെയ്യണമെന്നായിരുന്നു തൃശൂർ പാലപ്പിളളി എലിക്കോട് ആദിവാസി ഊരിലെ ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ ഏറ്റവും വലിയ ആ​ഗ്രഹം, എന്നാൽ മകൾ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റപ്പോൾ അത് കാണാൻ ഉണ്ണിച്ചെക്കനുണ്ടായിരുന്നില്ല, തന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ  ഇ യു സൗമ്യ

സ്വന്തം ലേഖിക

കണ്ണൂർ: അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കി സൗമ്യ സബ് ഇൻസ്പെക്ടർ പദവിയിലേക്ക് . പക്ഷെ മകളുടെ ഉയർച്ച കാണാൻ അച്ഛനില്ലെന്ന സങ്കടത്തിൽ കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ് ഇ യു സൗമ്യ. കഴിഞ്ഞ ജനുവരിയിലാണ് ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

അധ്യാപക ജോലിയിൽ നിന്നാണ് സൗമ്യ പൊലീസ് യൂണിഫോമിലേക്കെത്തുന്നത്. തൃശൂർ കേരള വർമ്മ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ‌ ബിരുദാനന്തരബിരുദം നേടി. ബിഎഡ്ന് ശേഷം പഴയന്നൂർ തൃക്കണായ ​ഗവ യുപി സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു. സിവിൽ സർവ്വീസിനോടായിരുന്നു താത്പര്യമെന്നും സൗമ്യ പറയുന്നു. എന്നാൽ ജീവിതത്തിൽ നേരിടേണ്ടി വന്ന അവ​ഗണനകളും അനുഭവങ്ങളുമാണ് പൊലീസ് യൂണിഫോമിനോട് താത്പര്യം തോന്നാൻ കാരണമായതെന്നും സൗമ്യയുടെ വാക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ മരിക്കുന്ന സമയത്ത് രാമവർമ്മപുരം പൊലീസ് ക്യാംപിൽ പരിശീലനത്തിലായിരുന്നു സൗമ്യ. അമ്മ മണിയുടെയും ഭർത്താവ് ടിഎസ് സുബിന്റെയും പിന്തുണയോടെയാണ് അച്ഛന്റെ ആ​ഗ്രഹം നിറവേറ്റാൻ സാധിച്ചതെന്നും സൗമ്യ അഭിമാനത്തോടെ പറയുന്നു. ‘മുൻകാലങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസപരമായി ഏറെ മുന്നേറുന്നുണ്ട്. എന്നാൽ‌ സർക്കാർ ഉദ്യോഗത്തിലേക്കും മറ്റും എത്തുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമായി തന്നെ അവശേഷിക്കുന്നു. ഈ സാഹചര്യം മാറണം.

തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും പി.എസ്.സി. യുടേതുൾപ്പെടെയുള്ള പരീക്ഷകൾക്കും വിദ്യാർഥികളെ കൂടുതൽ സജ്ജരാക്കണം.’ തന്റെ നേട്ടം ആദിവാസി മേഖലയിലെ കുട്ടികൾക്ക് പ്രചോദനമാകണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുവെന്നും സൗമ്യ പറഞ്ഞു.