കഞ്ചാവിനായി പെൺകുട്ടികളുടെ കൂട്ടയിടി: സ്റ്റഫും ജോയിന്റും കിട്ടിയാൽ എന്തിനും റെഡി: കഞ്ചാവ് മാഫിയയെ കുടുക്കിയ എക്‌സൈസ് സംഘം ഞെട്ടി
സ്വന്തം ലേഖകൻ
തൃശ്ശൂർ: കഞ്ചാവിന് പെൺകുട്ടികളുടെ കൂട്ടയിടി. സ്റ്റഫും ജോയിന്റും കിട്ടിയാൽ പെൺകുട്ടികളും എന്തിനും റെഡി. എക്‌സൈസ് രണ്ടരക്കിലോ കഞ്ചാവുമായി പിടികൂടിയ യുവാക്കളുടെ ഫോണിലേക്ക് വന്ന കോളുകൾ കേട്ട് എക്‌സൈസ് അധികൃതർ ഞെട്ടി. അങ്കമാലിയിൽ നിന്നും തൃശൂരിലേക്ക് ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. തൃശ്ശൂർ പള്ളിമൂല സ്വദേശി വിഷ്ണു (22), കോലഴി സ്വദേശി കൃഷ്ണമൂർത്തി (21) എന്നിവരാണ് പിടിയിലായത്.
ഇവരെ എക്‌സൈസല് അധികൃതർ പിടികൂടിയത് അറിയാതെ വിദ്യാർഥിനികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇവരുടെ ഫോണിലേക്ക് കഞ്ചാവിനായി വിളിച്ചത്. ആദ്യമായാണ് പെൺകുട്ടികൾ നേരിട്ട് കഞ്ചാവിന്റെ ആവശ്യത്തിനായി വിതരണക്കാരെ വിളിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് എല്ലാ കോളുകളും എക്‌സൈസ് ഉദ്യോഗസ്ഥർ അറ്റൻഡ് ചെയ്യുകയും വിളിച്ചവരുടെ ഫോൺ നമ്പറുകളും ശേഖരിച്ചിരുന്നു. എന്നാൽ ഇടപാടുകാരായ വിദ്യാർഥിനികൾ രഹസ്യ കോഡ് ഉപയോഗിച്ചാണ് ഫോൺ ചെയ്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില എത്രയെന്ന് അറിയാൻ സ്‌കോർ എത്രയെന്നും ബീഡിയിലോ സിഗരറ്റിലോ നിറച്ചുകിട്ടുമോ എന്നുള്ളതിന് ജോയിന്റ് എന്നും കഞ്ചാവിനായി ഏറെനേരം കാത്തുനിൽക്കേണ്ടി വരുമോ എന്നുള്ളതിന് പോസ്റ്റ് എന്നും ഉപയോഗിക്കാനുള്ള സ്ഥലം ലഭിക്കുമോ എന്നുള്ളതിന് ഹാൾട്ട് എന്നുമാണ് ഇടപാടുകാരുടെ ഭാഷ. ഹാൾട്ട് എന്നത് ഇടപാടുകാരുടെ പുതിയ കോഡ് ആണെന്നാണ് എക്‌സൈസ് സംഘം പറഞ്ഞു.
പി.എം എന്ന അപരനാമത്തിലാണ് വിഷ്ണു കോളജ് വിദ്യാർഥികളുടെ ഇടയിൽ അറിയപ്പെടുന്നത്. പ്രായപൂർത്തിയാകും മുൻപ് ചെറിയ അളവിൽ കഞ്ചാവുമായി വിഷ്ണുവിനേയും കൃഷ്ണമൂർത്തിയേയും എക്‌സൈസ് ഉദ്യോഗസ്ഥർ ഇതിനുമുൻപും പിടികൂടിയിരുന്നു.