പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കണം: ജോഷി ഫിലിപ്പ്

പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങളും ഓൺലൈൻ പഠനസാമഗ്രികളും ഉടനടി വിതരണം ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്.

അടിസ്ഥാന സൗകര്യം ഒരുക്കൽ സന്നദ്ധസംഘടനകളെ ഏൽപ്പിച്ച് സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. മുന്നൊരുക്കങ്ങളില്ലാതെ സർക്കാർ നടത്തിയ ഓൺലൈൻ മാമാങ്കത്തിന്റെ ഇരയായി വിദ്യാർഥികൾ കഷ്ടപ്പെടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന്റെ മറവിൽ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപെടാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പഠനത്തിന്റെ രക്തസാക്ഷി ദേവികയുടെ കുടുംബത്തോട് സർക്കാർ നീതി പുലർത്തുക, പി ജി വെയ്റ്റേജ് പുനഃസ്ഥാപിക്കുക, പാഠപുസ്തകവിതരണം പൂർത്തിയാക്കുക, ഡി ഇ ഐ ഇ.ഡി വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക, കോളേജുകളിലെ സമയമാറ്റത്തിൽ വിദ്യാർഥികളുമായി ചർച്ച നടത്തുക,

ഓൺലൈൻ പഠനത്തിലെ പോരായ്മകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു ജില്ലാ കമ്മിറ്റി നടത്തിയ ഡി ഡി ഇ ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജന. സെക്രട്ടറി എം പി സന്തോഷ്‌കുമാർ, യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി സുബിൻ മാത്യു, വൈശാഖ് പി.കെ , അഡ്വ. ഡെന്നിസ് ജോസഫ്, ബിബിൻരാജ്,

അഡ്വ. ബോണി മാടപ്പള്ളി, സച്ചിൻ മാത്യു, ജിഷ്ണു ജെ ഗോവിന്ദ്, അരുൺ കൊച്ചുതറപ്പിൽ, അരുൺ മർക്കോസ്, അബു താഹിർ, നെസിയ മുണ്ടപ്പള്ളി, ജിത്തു ജോസ് ഏബ്രഹാം, സെബാസ്റ്റ്യൻ ജോയ്, അശ്വിൻ സി മോട്ടി, ലിബിൻ ആന്റണി, സൈജു ജോസഫ്, എബിൻ ആന്റണി, രാഷ്മോൻ ഒത്താറ്റിൽ, ഡാനി രാജു, അശ്വിൻ മണലിൽ, സായ് സുരേഷ്, അശ്വിൻ സാബു എന്നിവർ പ്രസംഗിച്ചു.