play-sharp-fill
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി അനുമോദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

ചടങ്ങ് എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നി ബു കോയിത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, മണ്ഡലം പ്രസിഡൻറ് രാജേഷ് വട്ടയ്ക്കൽ, അൻസാരി, കെ.കെ.സുനിൽ, എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group