വിദ്യാര്‍ത്ഥിനികളുടെ ഫോണിലേക്ക് പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാനും ക്ഷണം; രണ്ടുപതിറ്റാണ്ടിലേറെയായി നടക്കുന്ന ക്രൂരത പുറത്ത് വന്നത് കഴിഞ്ഞ ദിവസം; ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്; ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്തു
സ്വന്തം ലേഖകന്‍
ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കെ കെ നഗറിലെ സ്‌കൂളിലെ പ്ലസ്ടു കോമേഴ്‌സ് അധ്യാപകനായ രാജഗോപാല്‍ ക്ലാസെടുക്കാന്‍ തോര്‍ത്ത് മാത്രം ഉടുത്ത് എത്തിയതോടെ പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സ്‌ക്രീന്‍ ഷോടെടുത്തു പൂര്‍വ വിദ്യാര്‍ഥിയായ മോഡല്‍ ക്രിപാലിക്കു അയച്ചുനല്‍കി. ക്രിപാലി വിഷയം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് നിരവധി പേര്‍ സമാന അനുഭവങ്ങളുണ്ടായതിന്റെ തെളിവുകള്‍ പുറത്തുവിട്ടതും സംഭവം രാജ്യശ്രദ്ധ ആകര്‍ഷിച്ചതും.
ഓണ്‍ലൈന്‍ ക്ലാസിനു കുളിമുറിയില്‍ നിന്ന് നേരെ ഇറങ്ങിവന്നതുപോലെ തോര്‍ത്ത് മാത്രമുടുത്തു പ്രത്യക്ഷപെടുക, പെണ്‍കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ചു വര്‍ണന നടത്തുക, പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ ആവശ്യപ്പെടുക- ചെന്നൈയിലെ സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഒന്നായ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ തനിസ്വഭാവം കേട്ടു നടുങ്ങിയിരിക്കുകയാണ് തമിഴകം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകന്‍ പെണ്‍കുട്ടികളെ വിടാതെ പിന്തുടര്‍ന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി, അവ കണ്ടശേഷം അഭിപ്രായം പറയാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപെടുത്തിയിരുന്നു.
25ന് രാവിലെയാണ് നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഗ്രൂപായ പദ്മശേഷാദ്രി ബാലഭവന്റെ കെ കെ നഗര്‍ സ്‌കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാല്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപെടുത്തി. രാജഗോപാലിന്റെ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഫോണില്‍ നിന്ന് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
രണ്ടുപതിറ്റാണ്ടിലേറെയായി നടക്കുന്ന അധ്യാപകന്റെ ക്രൂരത ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തറിയാന്‍ തുടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ എംപിമാരായ കനിമൊഴിയും ജ്യോതിമണിയും നടപടി ആവശ്യപ്പെട്ടു രംഗത്തിറങ്ങി. തുടര്‍ന്ന് സ്‌കൂളില്‍ പരിശോധന നടത്തിയ പൊലീസ് അധ്യാപകനെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
വിരുഗംപാക്കം മഹിളാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. അതിനിടെ സ്‌കൂളിനോടു വിദ്യഭ്യാസ വകുപ്പ് വിശദീകരണം തേടി.