മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ കോട്ടയം നഗരമധ്യത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് ഫെബ്രുവരി മാസം കല്യാണം കഴിഞ്ഞ സി എ വിദ്യാർത്ഥിനി

Spread the love

കോട്ടയം: മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ നഗരമധ്യത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് ഹോസ്റ്റലിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മുണ്ടക്കയം വലിയപുരയ്ക്കൽ വീട്ടിൽ ശ്രുതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരിയിലായിരുന്നു ശ്രുതിയുടെ കല്യാണം. ഇന്നലെ രാത്രി മുതൽ ഭർത്താവ് പല തവണ ശ്രുതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. യുവതിയുടെ ഭർത്താവ് അടക്കമുള്ളവരെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിലെ ദുരൂഹത അറിയാൻ കഴിയൂ.