
കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സക്കെത്തിയ എൻട്രെൻസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചു
സ്വന്തം ലേഖിക
കൊല്ലം: കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കൊല്ലം പത്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. സ്വകാര്യ മെഡിക്കൽ കോളജിലാണ് സംഭവം. കഴിഞ്ഞ ദിവസം കഴുത്തിലെ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് കൗൺസലിങ് നൽകുന്നതിനിടെയാണ് കെട്ടിടത്തിൻറെ നാലാം നിലയിൽനിന്ന് നിന്ന് ചാടിയത്.ഖൈസ് പ്ലസ് ടു വരെ ബഹ്‌റൈനിലായിരുന്നു പഠിച്ചത്. തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥിയെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ചേർത്തു. എൻട്രൻസ് പരിശീലനത്തിന് താൽപര്യമില്ലാതിരുന്ന ഖൈസ് സമ്മർദം അതിജീവിക്കാനാകാതെ കഴുത്തിലെ ഞരമ്പ്് മുറിക്കുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാരാണ് ഖൈസിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ അപകടാവസ്ഥ തരണം ചെയ്ത ഖൈസിന് ശനിയാഴ്ച കൗൺസലിങ് നൽകിയിരുന്നു.
Third Eye News Live
0