മാർക്ക് കുറഞ്ഞതിന് കുട്ടിയെ വഴക്കു പറഞ്ഞു, മാതാപിതാക്കളെ കൂട്ടി വരാനും നിർദേശം; അധ്യാപകനെ വിദ്യാർത്ഥി ക്ലാസ്മുറിയിലിട്ടു കുത്തി കൊലപ്പെടുത്തി

Spread the love

ഗുവാഹത്തി: അധ്യാപകനെ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥി കൊലപ്പെടുത്തി. കെമിസ്ട്രി അധ്യാപകനായ രാ​ജേഷ് ബാറൂഹ് ബെജവാദയെ(55)ആണ് പ്ലസ്‍വൺ വിദ്യാർത്ഥി കുത്തി കൊലപ്പെടുത്തിയത്. അസമിലെ ശിവസാഗറിലാണ് സംഭവം.

video
play-sharp-fill

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകൻ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞിരുന്നു. ഇതാണ് വിദ്യാർത്ഥിയെ അധ്യാപകനെ കൊല്ലാൻ പ്രേരിപ്പിച്ചത്.

വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അധ്യാപനത്തിനൊപ്പം സ്വകാര്യ സ്കൂളിന്റെ നടത്തിപ്പ് ചുമതലയും രാജേഷിനുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്നതിന്റെ തലേദിവസം, മാർക്ക് കുറഞ്ഞതിന് കുട്ടിയെ വഴക്കു പറഞ്ഞ രാജേഷ്, മാതാപിതാക്കളെ കൂട്ടി വരാനും ആവശ്യപ്പെട്ടിരുന്നു. പിറ്റേദിവസം സാധാരണ വേഷത്തിൽ ക്ലാസ് മുറിയിലെത്തിയ വിദ്യാർത്ഥിയോട് ഇറങ്ങിപ്പോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു.

പെട്ടെന്ന് കുട്ടി അധ്യാപകനെ സഹപാഠികളുടെ മുന്നിൽ വെച്ച് കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു.

കുട്ടി കത്തിയുമായാണ് ക്ലാസിലെത്തിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ക്ലാസിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പറയുന്നത്. കുത്തേറ്റ് വീണ അധ്യാപകൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.