
തിരുവനന്തപുരം: സ്‌കൂളില്‍ വൈകിയെത്തിയതിന് കുട്ടിയെ വെയിലത്ത് ഓടിക്കുകയും ഇരുട്ട് മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന ആരോപണത്തില്‍ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി.
സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ഒരു വിവേചനവും അനുവദിക്കില്ലെന്നും ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്.
എറണാകുളം തൃക്കാക്കരയിലെ കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.’- മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.