video
play-sharp-fill

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്ക് ; ബസ് നിര്‍ത്താതെ പോയെന്ന് നാട്ടുകാർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്ക് ; ബസ് നിര്‍ത്താതെ പോയെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാര്‍ഥി സന്ദീപിനാണ് പരിക്കേറ്റത്. വിദ്യാര്‍ഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇന്ന് രാവിലെ സ്‌കൂളില്‍ പോവാനായി ഇറങ്ങിയതാണ് സന്ദീപ്. എട്ടരയോടെ കാട്ടാക്കട പൊട്ടന്‍കാവില്‍ നിന്ന് ബസ് കയറി. അന്തിയൂര്‍ക്കോണം പാലം കഴിഞ്ഞയുടനെയാണ് അപകടം സംഭവിച്ചത്. ഗട്ടറില്‍ വീണ ബസിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നതോടെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേര്‍ന്നാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി വീണതറിഞ്ഞിട്ടും ബസ് ഏറെ ദൂരം നിര്‍ത്താതെ മുന്നോട്ടുപോയി. നാട്ടുകാര്‍ പിന്തുടര്‍ന്നെത്തിയാണ് ബസ് തടഞ്ഞിട്ടത്. അപകടത്തില്‍ സന്ദീപിന് രണ്ട് കൈകള്‍ക്കും വയറിനും പരിക്കുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ സന്ദീപ് വീട്ടില്‍ വിശ്രമത്തിലാണ്.