
കോട്ടയം ജില്ലയിൽ നാളെ (06/ 07/2024) കുറിച്ചി, തീക്കോയി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (06/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരളബാങ്ക്, കാലായിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 06/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ 11,KV ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ അളിഞ്ഞി, മേസ്തിരി പ്പടി,TRF, ചാമപ്പാറ, അടുക്കം മേലടുക്കം,മേലേമേലടുക്കം, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (6/7/2024) ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല, പ്ലാചുവട്, ഞാലി ,നടുവത്ത്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു പാലം, ആറ്റമംഗലം, ഗവൺമെന്റ് ഹോസ്പിറ്റൽ , ഹൈസ്കൂൾ , പുതിയകാവ് ,ബസാർ , അട്ടിപീടിക,, വൈ എം സി എ -1 വൈ എം സി എ -2, അമ്മങ്കരി, ടവർ , നാഷണാംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 06 –07-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മഞ്ഞാടി, ഊട്ടിക്കുളം ഭാഗങ്ങളിൽ നാളെ (06/07/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.