കുളിക്കുന്നതിനിടെ വെള്ളത്തില്‍ കുഴഞ്ഞു വീണു; പഠന ക്യാമ്പിനെത്തിയ കോളേജ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.

മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന്‍ മുഹമ്മദ് ആണ് മരിച്ചത്. 19 വയസായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്‍റെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴയിലെ ചിറ്റൂര്‍ ഭാഗത്താണ് അപകടമുണ്ടായത്.

പഠന ക്യാമ്പിന്‍റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയിലെത്തിയത്. കുളിക്കുന്നതിനിടെ അമീന്‍ വെള്ളത്തില്‍ കുഴഞ്ഞു വീണതായി അധ്യാപകര്‍ പറയുന്നു.

മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി.