
ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു; രാവിലെ കടലിൽ പോയ വള്ളക്കാർക്കാണ് മൃതദേഹം ലഭിച്ചത്
ആലപ്പുഴ: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്.
പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിസ് കടലിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് കാണാതാകുകയായിരുന്നു.
രാത്രിയിൽ മുങ്ങൽ വിദഗ്ധർക്ക് ഇവിടെ തിരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. രാവിലെ കടലിൽ പോയ വള്ളക്കാർക്ക് ഫ്രാൻസിസിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രാൻസിസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0