കൊല്ലം കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം ഹെഡ് സെറ്റ് ഉപയോഗിച്ച്‌ ട്രാക്കിന് സമീപത്ത് കൂടെ നടക്കുന്നതിനിടെ

Spread the love

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം.

video
play-sharp-fill

കൊല്ലം മെമു കടന്നുപോകുന്നതിനിടയിൽ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടന്നപ്പോഴാണ് അപകടം സംഭവിച്ചത്. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡല്‍ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്ബ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടന്നപ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.