video
play-sharp-fill

നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

Spread the love

ചെങ്ങന്നൂർ : നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ചെങ്ങന്നൂർ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാർദ്ദനൻ-പുഷ്പ ദമ്പതികളുടെ മകള്‍ പൂജ(19)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഞായർ വൈകിട്ട് 5മണിയോടെയായിരുന്നു അപകടം. സുഹുത്തുക്കള്‍ക്കൊപ്പം നൂറ്റവൻപാറ കാണുന്നതിനായി എത്തിയതായിരുന്നു പൂജ. അബദ്ധത്തിൽ ജലസംഭരണിക്കു മുകളില്‍ നിന്നും കാല്‍ വഴുതി പാറയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൂജയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാവേലിക്കരയില്‍ ലാബ് ടെക്നിഷ്യൻ വിദ്യാർഥിനിയായിരുന്നു പൂജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group