പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ശരീരത്തിൽ സംശയാസ്പദമായി മുറിവുകളുകൾ; സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം….

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം.

കോഴിക്കോട് ഉണ്ണിക്കുളത്താണ് സംഭവം. അര്‍ച്ചന എന്ന കുട്ടിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യ ചെയ്ത ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതെന്നും, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ സംശയാസ്പദമായി ചില മുറിവുകളുണ്ടായിരുന്നെന്നും അര്‍ച്ചനയുടെ അമ്മ സജിത്ര പറഞ്ഞു.

അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടിലാക്കിയതിന് ശേഷമാണ് സജിത്ര ജോലിയ്ക്ക് പോയത്. സ്‌കൂളില്‍ പോകാനൊരുങ്ങിയ അര്‍ച്ചന, പുസ്‌കമെടുക്കാനുണ്ടെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയി.

പണി നടക്കുന്ന വീടിനോട് ചെര്‍ന്ന് ഷെഡ്ഡിന് തീപിടിച്ചെന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ തീയണച്ചപ്പോള്‍ കുട്ടിയെ അതിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് പിന്നീട് കുടുംബം അറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ.