play-sharp-fill
ഫുഡ് ഡെലിവറിക്കെത്തുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി പരിചയം സ്ഥാപിക്കും;  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത് വിവാഹിതനും ഒരു കുട്ടിയുമുണ്ടെന്ന വിവരം മറച്ചുവെച്ച്; ഇരുപത്തിയൊന്നുകാരൻ പിടിയിലാകുമ്പോൾ….!!

ഫുഡ് ഡെലിവറിക്കെത്തുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി പരിചയം സ്ഥാപിക്കും; വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത് വിവാഹിതനും ഒരു കുട്ടിയുമുണ്ടെന്ന വിവരം മറച്ചുവെച്ച്; ഇരുപത്തിയൊന്നുകാരൻ പിടിയിലാകുമ്പോൾ….!!

സ്വന്തം ലേഖിക

വിതുര: പ്രണയം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയില്‍.

തിരുവനന്തപുരം വള്ളക്കടവ് മുക്കോലയ്ക്കല്‍ ഇടവാളകം വീട്ടില്‍ എസ്. അഖില്‍ (21) ആണ് പിടിയിലായത്. ഇയാള്‍ വിവാഹിതനും 8 മാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെലിവറി ബോയായി ജോലി നോക്കുന്നതിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂരില്‍ നിന്ന് ഇയാള്‍ ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു.

ഈ ബന്ധം മറച്ചുവച്ചാണ് വിതുരയിലുള്ള പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച്‌ കടത്തിക്കൊണ്ടുപോയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളില്‍ ഫുഡ് ഡെലിവറി ബോയായി ജോലി നോക്കിയിരുന്ന അഖില്‍ ഡെലിവറി ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി പരിചയം സ്ഥാപിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെയും പെണ്‍കുട്ടിയെയും വിതുര സി.ഐ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.