തന്‍റെ മരണത്തിന് ഉത്തരവാദി അധ്യാപിക; കുറിപ്പ് എഴുതി വച്ച് കുട്ടി ജീവനൊടുക്കി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചര്‍ക്കെതിരെ അന്വേഷണം
സ്വന്തം ലേഖകൻ
കണ്ണൂര്‍:അധ്യാപികയാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വച്ച് കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ടീച്ചര്‍ക്കെതിരെ അന്വേഷണം.കണ്ണൂര്‍ പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരി റിയ പ്രവീണ്‍ ആണ് ആത്മഹത്യ ചെയ്തത്.
സ്കൂളിലെ ചുവരില്‍ മഷിയാക്കിയതിന് അധ്യാപിക കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കല്‍ പൊലീസിൻ്റെ നിഗമനം. ടീച്ചറുടെ മൊഴി എടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഐവര്‍ കുളത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐവര്‍ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു.
പെരളശ്ശേരി എകെജി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിയ പ്രവീണ്‍. വീട്ടിലെ കിടപ്പ് മുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിക്കും.