
കൊല്ലം : അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്.
ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്.
മൂന്ന് വിദ്യാർത്ഥികള്‍ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാള്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.