video
play-sharp-fill

Thursday, May 22, 2025
HomeCrimeപത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലേഡ് കൊണ്ട് കീറി മുറിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സഹപാഠി; കഴുത്തിലും തോളിലുമായി 15കാരന്റെ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലേഡ് കൊണ്ട് കീറി മുറിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സഹപാഠി; കഴുത്തിലും തോളിലുമായി 15കാരന്റെ ദേഹത്ത് 17 സ്റ്റിച്ചുകള്‍; ക്രൂര ആക്രമണം നടന്നിട്ടും ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖിക

കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലേഡ് കൊണ്ട് കീറി മുറിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സഹപാഠി.

ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തിലും തോളത്തും മുറിവേറ്റു. 15കാരന്റെ ദേഹത്ത് 17 സ്റ്റിച്ചുകളാണ് ഉള്ളത്. ചെര്‍ക്കള സെന്‍ട്രല്‍ ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെഎം ഫാസിറിനാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍.
ബുധനാഴ്ച മൂന്ന് മണിയോടെ സ്കൂളില്‍ വച്ച്‌ സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു.

ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു.

കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും സ്റ്റിച്ചുകളുണ്ട് .
ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരന്‍ കെ ഇബ്രാഹിം പറഞ്ഞു.

മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്കൂള്‍ പ്രധാനാധ്യാപകന്‍ എംഎം അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.
പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.

എന്നാല്‍ അതുസബന്ധിച്ച്‌ പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. ഇരു കുട്ടികളും ഇപ്പോള്‍ സ്കൂളില്‍ വരുന്നില്ലെന്നും പ്രഥാനാധ്യാപകന്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി വിദ്യാന​ഗര്‍ എസ്‌ഐ കെ പ്രശാന്ത് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments