ക്ലാസില്‍ സംസാരിച്ച സഹപാഠിയുടെ പേരെഴുതി അധ്യാപകന് നല്‍കിയതിലുള്ള പ്രകോപനം; കാഞ്ഞിരപ്പള്ളിയിൽ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചു ; പരാതിയുമായി മാതാപിതാക്കൾ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ക്ലാസില്‍ സംസാരിച്ച സഹപാഠിയുടെ പേരെഴുതി അധ്യാപകന് നല്‍കിയതാണ് പ്രകോപനകാരണമെന്നാണ് പരാതിയില്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സകൂളിലും പഠിക്കുന്ന സുഹൃത്തുക്കളായ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തിയാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മുപ്പതോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവ് കാഞ്ഞിരപള്ളി പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.
Third Eye News Live
0