video
play-sharp-fill

സമ്മര്‍ദ്ദം മുടികൊഴിച്ചിലിന് കാരണമാകുന്നത് എങ്ങനെ ; സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ എങ്ങനെയൊക്കെ ബാധിക്കും ; വഴികള്‍ എന്തൊക്കെ അറിഞ്ഞിരിക്കാം

സമ്മര്‍ദ്ദം മുടികൊഴിച്ചിലിന് കാരണമാകുന്നത് എങ്ങനെ ; സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ എങ്ങനെയൊക്കെ ബാധിക്കും ; വഴികള്‍ എന്തൊക്കെ അറിഞ്ഞിരിക്കാം

Spread the love

ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സമ്മര്‍ദ്ദം. ഉറക്കമില്ലാത്ത രാത്രികളും ഉത്കണ്ഠയും സമ്മര്‍ദ്ദത്തിനും അലോപേഷ്യയ്ക്കും കാരണമാകാറുണ്ട്. സാധാരണയായി മുടികൊഴിച്ചില്‍ എന്നറിയപ്പെടുന്ന ഇത് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിച്ചേക്കാം.

സമ്മര്‍ദ്ദം മുടികൊഴിച്ചിലിന് കാരണമാകുന്നത് എങ്ങനെ

ടെലോജന്‍ എഫ്‌ളുവിയം ഒരുതരം താല്‍ക്കാലിക മുടികൊഴിച്ചിലാണ്. സമ്മര്‍ദ്ദം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മുടിവളര്‍ച്ചയ്ക്കും കൊഴിച്ചിലിനും മൂന്ന് ഘട്ടങ്ങളുണ്ട്. വളര്‍ച്ച(അനജെന്‍), വിശ്രമം(കാറ്റജന്‍), കൊഴിച്ചില്‍(ടെലോജന്‍) എന്നിങ്ങനെയാണ് ആ മൂന്ന് ഘട്ടങ്ങള്‍. ടെലോജന്‍ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ ടെലോജന്‍ എഫ്‌ലൂവിയം നിങ്ങളുടെ മുടിയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്‌ട്രെസും മറ്റ് ശാരീരിക മാറ്റങ്ങളും ഉണ്ടാകുമ്പോള്‍ അനജെന്‍ ഘട്ടത്തിലുള്ള നിങ്ങളുടെ മുടിയുടെ 70 ശതമാനം വരെ അകാലത്തില്‍ ടെലോജന്‍ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ എങ്ങനെയൊക്കെ ബാധിക്കും

മുടികൊഴിച്ചില്‍ നിങ്ങളുടെ മുടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ നിന്ന് കുറച്ച് സമയത്തേക്ക് വിശ്രമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയാകുന്നു. ആരോഗ്യമുള്ള മിക്ക ആളുകള്‍ക്കും 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടാം. എന്നാല്‍ സമ്മര്‍ദ്ദം മൂലമുള്ള മുടികൊഴിച്ചില്‍ ഉണ്ടെങ്കില്‍ പ്രതിദിനം 300-400 വരെ മുടി കൊഴിയാം. ഈ അവസ്ഥ തലയോട്ടിയിലെ മുഴുവന്‍ മുടിയേയും ബാധിക്കുന്നു. സമ്മര്‍ദ്ദം മൂലമുള്ള മുടികൊഴിച്ചില്‍ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കില്ല. പക്ഷേ അത് നിങ്ങളെ മാനസികമായി ബാധിച്ചേക്കാം. സമ്മര്‍ദ്ദം കുറച്ചാല്‍ മുടികൊഴിച്ചില്‍ സ്വയം പരിഹരിക്കപ്പെടുമെന്നാണ് പറയുന്നത്.

സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍

1.മൈന്‍ഡ് ഫുള്‍നെസ് പരിശീലിക്കുക
2.കോഗ്നറ്റീവ് ബിഹേവിയറല്‍ തെറാപ്പിയില്‍ പങ്കെടുക്കുക
3.പതിവായി ശ്വസന വ്യായാമങ്ങള്‍ ചെയ്യുക
4.ജേണലിങ് ശീലിക്കുക
5.വ്യായാമങ്ങള്‍ ചെയ്യുക
6.സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക