ഇന്‍റര്‍വ്യൂവിന് പോവാൻ റെയിൽ വേ സ്റ്റേഷനിലെത്തിയ യുവാവിനെ പ്ലാറ്റ്‍ഫോമില്‍ വെച്ച്‌ തെരുവുനായ ആക്രമിച്ചു ; സംഭവം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ

Spread the love

ആലപ്പുഴ : ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ യുവാവിന്  നേരെ തെരുവുനായയുടെ ആക്രമണം.  തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വെച്ചാണ് സംഭവം. പ്ലാറ്റ്‍ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ ആക്രമിക്കുകയായിരുന്നു.

എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാവിനാണ് നായയുടെ കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ യുവാവിന് ഇന്‍റര്‍വ്യുവിന് പോകാനായില്ല. ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച്‌ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.