video
play-sharp-fill
കണ്ണടച്ച് അധികാരികൾ, മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ച് കോട്ടയം നഗരത്തിലെ ചെറു തോടുകൾ! മഴക്കാലത്തു പോലും തോട്ടിലൂടെ ഒഴുകുന്നത് കരി നിറത്തിലുള്ള മലിന ജലം ; ഒടുവിൽ ഈ ജലം ഒഴുകിയെത്തുന്നത് മീനച്ചിലാറിലും കൊടൂരാറിലേക്കും

കണ്ണടച്ച് അധികാരികൾ, മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ച് കോട്ടയം നഗരത്തിലെ ചെറു തോടുകൾ! മഴക്കാലത്തു പോലും തോട്ടിലൂടെ ഒഴുകുന്നത് കരി നിറത്തിലുള്ള മലിന ജലം ; ഒടുവിൽ ഈ ജലം ഒഴുകിയെത്തുന്നത് മീനച്ചിലാറിലും കൊടൂരാറിലേക്കും

കോട്ടയം : ആമയിഴഞ്ചാന്‍ തോടുകള്‍ പോലെ മാലിന്യ വാഹനിയായ തോടുകൾ നമ്മുടെ കോട്ടയം നഗരത്തിലുമുണ്ട്. നഗരത്തിൻ്റെ എല്ലാ ചെറു തോടുകളും മാലിന്യം കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്ന ഡമ്ബിങ് യാര്‍ഡു പോലെയാണ് പല ഭാഗങ്ങളും. കരയില്‍ നിന്നാല്‍ പോലും ഈ തോടുകളില്‍ നിന്നുള്ള മാലിന്യ വെള്ളത്തിന്റെ ദുര്‍ഗന്ധം വമിക്കും. എങ്കിലും അധികൃതരും സാധാരണക്കാരും എന്തും മാലിന്യവും തള്ളാന്‍ തെരഞ്ഞെടുക്കുന്നതും ഇത്തരം തോടുകള്‍ തന്നെ.

നഗരത്തില്‍ നിന്നുള്ള മാലിന്യ വെള്ളം പല ഓടകളിലൂടെയും തോടുകളിലൂടെയും മീനച്ചിലാറ്റിലും കൊടൂരാറ്റിലുമാണ് ഒടുവില്‍ പതിക്കുന്നത്. വേനല്‍ക്കാലത്തു പോലും നിര്‍ത്താതെ ഒഴുകും ഈ മാലിന്യ ഓടകള്‍. ഹോട്ടലുകളിലേതുള്‍പ്പെടെയുള്ള മലിന ജലമാണു തോടുകളിലൂടെ ഒഴുകി നദികളിലേക്ക് ചേരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിന്റെ വടക്കു ഭാഗത്തു നിന്നുള്ള മലിന ജലം പല ഓടകളിലൂടെ എത്തി ശാസ്ത്രി റോഡിന്റെയും റെയില്‍വേ ട്രാക്കിന്റെ അടിയിലൂടെ മീനച്ചിലാറ്റില്‍ എത്തും. കുര്യന്‍ ഉതുപ്പ് റോഡിലൂടെ സഞ്ചരിക്കുന്നവരാണു ദുര്‍ഗന്ധം സഹിക്കേണ്ടത്. ഇവിടെയുള്ള തട്ടുകടകളില്‍ ഉള്‍പ്പെടെ വരുന്നവരും മൂക്കുപൊത്തിവേണം ഭക്ഷണം കഴിക്കാന്‍. ഇതേ മാലിന്യ തോട്ടിലേക്കു പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്ന വിരുതന്‍മാരുമുണ്ട്.

തെക്കുഭാഗത്തെ മാലിന്യങ്ങള്‍ ഏറെയുമെത്തുന്നത് ചന്തക്കടവ് തോട്ടിലേക്കാണ്. മഴക്കാലത്തു പോലും പല ദിവസങ്ങളിലും കരി നിറത്തിലാണു തോട്ടിലെ ഒഴുക്ക്. അടുത്തിടെ, തോട് ശുചിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ പലര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്നു.

നഗരത്തില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ക്കൊപ്പം ഇറച്ചി, മീന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് ഇവിടേയ്ക്കു തന്നെ. തോടിന്റെ മീന്‍ മാര്‍ക്കറ്റിനു സമീപത്ത് കരയില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു.

കച്ചേരിക്കട് ബോട്ട് ജെട്ടി ഭാഗത്തേയ്ക്കും മലിന ജലം ഒഴുകിയെത്തുന്നുണ്ട്. നഗരസഭയുടെ മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലാത്തതു സ്ഥിതി ഗുരുതരമാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിധികള്‍ക്കോ നഗരസഭക്കോ കഴിയുന്നില്ലെന്നുള്ളതാണു വസ്തുത.