
മുഖമാകെ കടിച്ചെടുത്ത നിലയിൽ; കണ്ണുകളും നഷ്ടപെട്ടു; ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്.
മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്.
വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ മുഖമാകെ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0