play-sharp-fill
പുതുവത്സരദിനത്തിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് തകർക്കുകയും , ഉദ്യോ​ഗസ്ഥരെ പരിക്കേല്പിക്കുകയും ചെയ്ത സംഭവം; ഏഴ് പേർ പോലീസിൽ കീഴടങ്ങി; ഇതോടെ കേസിൽ പത്തുപേർ അറസ്റ്റിലായി

പുതുവത്സരദിനത്തിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് തകർക്കുകയും , ഉദ്യോ​ഗസ്ഥരെ പരിക്കേല്പിക്കുകയും ചെയ്ത സംഭവം; ഏഴ് പേർ പോലീസിൽ കീഴടങ്ങി; ഇതോടെ കേസിൽ പത്തുപേർ അറസ്റ്റിലായി

സ്വന്തം ലേഖകൻ

മലപ്പുറം: പുതുവത്സരദിനത്തിൽ പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ഉദ്യോ​ഗസ്ഥരെ പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് പേർ പോലീസിൽ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ് (45), വലിയ പീടിയേക്കൽ മഹേഷ് (31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ്(41) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഈ കേസുമായി ബന്ധപ്പെട്ട് നിഷാന്ത്, ബാലകൃഷ്ണൻ, ബാബുമോൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ പത്ത് പേർ അറസ്റ്റിലായി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തതടക്കമുള്ളവയിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം അടക്കമുള്ളവ പ്രകാരമാണ് കേസെടുത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

31-ന് രാത്രി ഒന്നോടെ പട്രാളിംഗിനിടെയാണ് പോലീസ് സംഘത്തിന് നേരെ അക്രമണമുണ്ടായത്. പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. പതിനൊന്ന് വർഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി.

2011ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്.