സ്ത്രീപക്ഷ നവകേരളം സമാപന സമ്മേളനവും സ്ത്രീശക്തി കലാജാഥയ്ക്ക് സ്വീകരണവും നൽകി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോട്ടയം നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷൻ്റെയും നോർത്ത് സൗത്ത് സിഡിഎസുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീ പക്ഷ നവകേരളം എന്ന പേരിൽ സമാപന സമ്മേളനവും സ്ത്രീശക്തി കലാജാഥയ്ക്ക് സ്വീകരണവും നൽകി.

സ്ത്രീധനത്തിനെതിരെ സ്ത്രീധന പീഡനത്തിനെതിരെ തുടങ്ങിയ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടുള്ള സ്ത്രീപക്ഷം നവകേരളം എന്ന പരിപാടിയാണ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ഡെപ്യൂട്ടി കളക്ടർ, ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടർ സിസ്റ്റർ സ്ലോമോ, നഗരസഭ വനിതാ കൗൺസിലർമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, അംഗങ്ങൾ,
നഗരസഭയുടെ മേഖലകളിലെ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് സ്ത്രീധനത്തിനെതിരെ സ്ത്രീ പീഡനത്തിനെതിരെ സ്ത്രീ പക്ഷ നവകേരളം കലാജാഥ അംഗങ്ങൾക്ക് സ്വീകരണവും ആദരവും നൽകി.