play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ;  ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം അടിസ്ഥാനരഹിതം : സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം അടിസ്ഥാനരഹിതം : സ്റ്റീഫന്‍ ജോര്‍ജ്

സ്വന്തം ലേഖകന്‍

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ് വിഭാഗം ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ടു പോകുകയാണ്.

കൊറോണ മഹമാരിയുടെ കാലഘട്ടത്തില്‍ മാതൃകാപരമായ ഇടപെടലുകളാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് നടത്തിവരുന്നത് . ഇപ്പോള്‍ നടക്കുന്ന നടക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയും അതുവഴി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം അനാവശ്യ പ്രസ്താവനകളുമായി ജോസഫ് വിഭാഗം രംഗത്തുവരുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെപ്പിച്ചിട്ട് ഇപ്പോള്‍ എന്താണ് സ്ഥിതി. ലാലിച്ചന്‍ കുന്നിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ മുന്നോട്ടു പോയിരുന്ന മുനിസിപ്പല്‍ ഭരണം ഇപ്പോള്‍ സ്തംഭനാവസ്ഥയില്‍ ആണ്.

ചെയര്‍മാന്‍ ഇല്ലാതെ മുനിസിപ്പാലിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്നു. ഇതേ അവസ്ഥ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ അനാവശ്യ അവകാശവാദവുമായി ജോസഫ് വിഭാഗം രംഗത്തുവന്നിരിക്കുന്നതെന്നും പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച കെ എം മാണിയുടെയും പിജെ ജോസഫിന്റെയും സാന്നിധ്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന അവസാനത്തെ രണ്ടരവര്‍ഷം തുല്യമായി സക്കറിയാസ് കുതിരവേലിക്കും സെബാസ്റ്റ്യന്‍ കുളത്തുങ്കലിനും എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ ധാരണ.

ഇത് ജോസഫ് വിഭാഗത്തിലുള്ള അജിത്ത് മുതിരമലയും മേരി സെബാസ്റ്റ്യനും ഉള്‍പ്പെടെ അംഗീകരിച്ച് ഒപ്പുവച്ചിട്ടുമുണ്ട്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റ് സ്ഥാനം മാറുന്നത് സംബന്ധിച്ച് എന്തെങ്കിലും കരാര്‍ ഉണ്ടെങ്കില്‍ അത് പുറത്തു വിടാന്‍ ജോസഫ് വിഭാഗം തയ്യാറാകണം.

നമ്മുടെ സംസ്ഥാനവും രാജ്യവും ഒറ്റ മനസ്സായി കോവിഡ് മഹാമാരിയെ നേരിടുന്ന ഈ സമയത്ത് അനാവശ്യ അവകാശവാദം ഉന്നയിക്കുന്നത് താടിക്ക് തീ പിടിക്കുമ്പോള്‍ വീഡി കത്തിക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് .കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നത് അപലപനീയമാമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.